Kerala
വയനാട് കല്ലൂർ നമ്പ്യാർകുന്നിൽ ജനവാസ മേഖലയിലിറങ്ങിയ പുലി കൂട്ടിൽ കുടുങ്ങി

വയനാട് കല്ലൂർ നമ്പ്യാർകുന്നിൽ ജനവാസമേഖലയിൽ ഭീതി വിതച്ച പുലി വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ കുടുങ്ങി. കഴിഞ്ഞ ദിവസങ്ങളിലായി പുലി നിരവധി വളർത്ത് മൃഗങ്ങളെ ആക്രമിച്ചിരുന്നു.
വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ട്. പ്രദേശവാസികളുടെ പ്രതിഷേധത്തെ തുടർന്ന് വനംവകുപ്പ് ആദ്യം കൂട് വെച്ചിരുന്നു. ഇതോടെ പുലിയുടെ ആക്രമണം മറ്റൊരു സ്ഥലത്തായി. ഇവിടെയും രണ്ടാമത്തെ കൂട് വെച്ചു. ഇവിടെയാണ് പുലി കുടുങ്ങിയത്.
കെണിയിൽ കുടുങ്ങിയതിന് സമീപത്തുള്ള ഒരു വീട്ടിൽ നിന്നും രാത്രി പുലി ഒരു കോഴിയെ പിടിച്ചിരുന്നു. പിന്നാലെയാണ് കൂട്ടിൽ കുടുങ്ങിയ നിലയിൽ കണ്ടത്.