Kerala

കീം 2025 പരീക്ഷാഫലം പ്രഖ്യാപിച്ചു: 76,230 പേർക്ക് യോഗ്യത; എഞ്ചിനീയറിങ്ങിൽ ജോൺ ഷിനോജിന് ഒന്നാം റാങ്ക്

ഫാർമസി വിഭാഗത്തിൽ ആലപ്പുഴ സ്വദേശിനി അനഘ അനിലിനാണ് ഒന്നാം റാങ്ക്

തിരുവനന്തപുരം: കേരള എഞ്ചിനീയറിംഗ്, ഫാർമസി പ്രവേശന പരീക്ഷയായ കീം 2025-ന്റെ ഫലം ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു പ്രഖ്യാപിച്ചു. ആകെ പരീക്ഷയെഴുതിയ 86,549 വിദ്യാർത്ഥികളിൽ 76,230 പേർ യോഗ്യത നേടി. എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷയിൽ ജോൺ ഷിനോജ് ഒന്നാം റാങ്ക് കരസ്ഥമാക്കി.

എഞ്ചിനീയറിംഗ് റാങ്ക് ലിസ്റ്റിൽ 67,505 പേരാണ് ഇടം നേടിയത്. ഫാർമസി പരീക്ഷയിൽ 27,841 പേർ യോഗ്യത നേടി. ഫാർമസി വിഭാഗത്തിൽ ആലപ്പുഴ സ്വദേശിനി അനഘ അനിലിനാണ് ഒന്നാം റാങ്ക്. പരീക്ഷാഫലം ഔദ്യോഗിക വെബ്സൈറ്റായ cee.kerala.gov.in-ൽ ലഭ്യമാണ്. വിദ്യാർത്ഥികൾക്ക് അവരുടെ അപേക്ഷാ നമ്പറും പാസ്‌വേഡും ഉപയോഗിച്ച് ഫലം പരിശോധിക്കാവുന്നതാണ്. വിശദമായ റാങ്ക് ലിസ്റ്റും തുടർനടപടികളും ഉടൻ പ്രസിദ്ധീകരിക്കും.

 

Related Articles

Back to top button
error: Content is protected !!