National

പുതിയ ലാമക്കായുള്ള കാത്തിരിപ്പിൽ വിശ്വാസികൾ; പ്രഖ്യാപനം 6ന്, ധരംശാലയിൽ ഇന്ന് സന്ന്യാസ സമ്മേളനം

15ാം ദലൈലാമയെ കാത്ത് ലോകമെമ്പാടുമുള്ള ടിബറ്റിൻ ബുദ്ധമത വിശ്വാസികൾ. ധരംശാലയിലെ മക്ലിയോഡ്ഗഞ്ചിൽ ആയിരങ്ങളാണ് പുതിയ അധ്യാത്മിക നേതാവിനെ കാത്ത് ഒത്തുചേർന്നിരിക്കുന്നത്. തന്റെ 90ാം ജന്മദിനാഘോഷത്തിൽ പിൻഗാമിയെ പ്രഖ്യാപിക്കുമെന്നാണ് നിലവിലെ ദലൈലാമ അറിയിച്ചിരിക്കുന്നത്. ജൂലൈ 6നാണ് അദ്ദേഹത്തിന്റെ ജന്മദിനം

നൂറിലധികം സന്ന്യാസിമാർ പങ്കെടുക്കുന്ന മൂന്ന് ദിവസത്തെ സമ്മേളനത്തിന് ഇന്ന് തുടക്കമാകും. ദലൈലാമയുടെ വീഡിയോ സന്ദേശം സമ്മേളനത്തിൽ പ്രദർശിപ്പിക്കും. 1959ൽ ടിബറ്റിൽ നിന്ന് പലായനം ചെയ്ത് ഇന്ത്യയിലെ ധരംശാലയിൽ അഭയം തേടിയ ദലൈലാമയുടെ പിൻഗാമി ആരാകുമെന്ന് ചൈനയും ഉറ്റുനോക്കുന്നുണ്ട്

പുതിയ ലാമയെ തങ്ങൾ പ്രഖ്യാപിക്കുമെന്നാണ് ചൈനയുടെ നിലപാട്. എന്നാൽ അത് അംഗീകരിക്കില്ലെന്ന് ദലൈലാമ വ്യക്തമാക്കിയിട്ടുണ്ട്. സ്വതന്ത്രമായ ദേശത്ത് നിന്നാകും പുതിയ ലാമ എന്നാണ് കഴിഞ്ഞ ദിവസം അനുയായികളെ അഭിസംബോധന ചെയ്ത് അദ്ദേഹം പറഞ്ഞത്

1935ൽ ടിബറ്റിലെ ലാമോ ധൊൻദപ് ഗ്രാമത്തിൽ ജനിച്ച ദലൈലാമയുടെ യഥാർഥ പേര് ടെൻസിൻ ഗ്യാറ്റ്‌സോ എന്നാണ്. ടിബറ്റൻ ബുദ്ധിസത്തിന്റെ പരമോന്നത നേതാവും ടിബറ്റിന്റെ അധികാരിയുമാണ് ദലൈലാമ. 2011ൽ തെരഞ്ഞെടുക്കപ്പെട്ട പ്രവാസ സർക്കാരിന് ടിബറ്റിന്റെ അധികാര ചുമതല ദലൈലാമ കൈമാറിയിരുന്നു. 1989ൽ സമാധാനത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ചു

Related Articles

Back to top button
error: Content is protected !!