വളപട്ടണം പുഴയിൽ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി; ഒപ്പം ചാടിയ യുവതി നീന്തി രക്ഷപ്പെട്ടു

പെൺ സുഹൃത്തിനൊപ്പം വളപട്ടണം പാലത്തിൽ നിന്ന് പുഴയിലേക്ക് ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ബേക്കൽ സ്വദേശി രാജുവിന്റെ മൃതദേഹമാണ് ലഭിച്ചത്. ഞായറാഴ്ച രാജുവിനൊപ്പം പുഴയിൽ ചാടിയ ഭർതൃമതിയായ യുവതി നീന്തി രക്ഷപ്പെട്ടിരുന്നു.
ഞായറാഴ്ച അർധരാത്രിയോടെയാണ് യുവാവും യുവതിയും പാലത്തിൽ നിന്ന് പുഴയിലേക്ക് ചാടിയത്. ഞായറാഴ്ച രാവിലെ യുവതി വീട്ടിൽ നിന്ന് ഇറങ്ങിപ്പോയതായി ഭർത്താവ് ബേക്കൽ പോലീസിൽ പരാതി നൽകിയിരുന്നു. പിന്നാലെ രാജുവിനെ കാണാനില്ലെന്ന പരാതിയും എത്തി
രാജുവിനൊപ്പമാണ് യുവതി കണ്ണൂരിലെത്തിയത്. ഞായറാഴ്ച രാത്രിയോടെ ഇരുവരും വളപട്ടണം പാലത്തിലെത്തി. പിന്നാലെ പാലത്തിൽ നിന്ന് രണ്ട് പേരും പുഴയിലേക്ക് ചാടി. എന്നാൽ നീന്തൽ ്അറിയാവുന്ന യുവതി പതിയെ നീന്തി അഴീക്കോട് ബോട്ട് പാലത്തിന് സമീപമെത്തി
ഇവിടെ തോണിയിൽ മീൻപിടിക്കുകയായിരുന്ന ആളുകൾ യുവതിയെ രക്ഷപ്പെടുത്തി പോലീസിൽ വിവരം അറിയിച്ചു. യുവാവിനായി കഴിഞ്ഞ രണ്ട് ദിവസമായി തെരച്ചിൽ നടന്നുവരികയായിരുന്നു.