Kerala

അച്ചടക്ക നടപടി മുന്നിൽ കാണുന്നു; വകുപ്പ് ചുമതല മറ്റൊരു ഡോക്ടർക്ക് കൈമാറിയെന്ന് ഹാരിസ് ചിറക്കൽ

അച്ചടക്ക നടപടി മുന്നിൽ കണ്ട് യൂറോളജി വകുപ്പിന്റെ ചുമതലയും രേഖകളും ജൂനിയർ ഡോക്ടർക്ക് കൈമാറിയതായി ഡോ. ഹാരിസ് ചിറക്കൽ. പെട്ടെന്ന് നടപടി വന്നാൽ വകുപ്പിന്റെ പ്രവർത്തനമടക്കം തടസ്സപ്പെടാതിരിക്കാനാണ് രേഖകളടക്കം കൈമാറിയതെന്ന് ഹാരിസ് പറഞ്ഞു. നടപടിയെ ഭയക്കുന്നില്ല. എന്ത് ശിക്ഷയും ഏറ്റുവാങ്ങാൻ തയ്യാറാണെന്നും ഹാരിസ് ചിറക്കൽ പറഞ്ഞു

തന്റെ മാർഗം തെറ്റായിരുന്നുവെന്ന് ബോധ്യമുണ്ട്. പക്ഷേ അതിന് ഫലമുണ്ടായി. ശസ്ത്രക്രിയകൾ കഴിഞ്ഞ് രോഗികൾ മടങ്ങുന്നു. അവരുടെ പുഞ്ചിരിയിൽ എല്ലാമുണ്ട്. ഒരു ജോലി അല്ലെങ്കിൽ വേറെ ഒരു ജോലി ലഭിക്കും. സത്യം തുറന്നു പറഞ്ഞതിന് പഠനകാലം മുതൽ തിക്താനുഭവങ്ങൾ നേരിട്ടിട്ടുണ്ട്

അത്യാവശ്യമായി പരിഹരിക്കേണ്ട കാര്യങ്ങൾ എഴുതി നൽകി. താൻ സർവീസിൽ ഇല്ലെങ്കിലും ഇത് നടപ്പാക്കണമെന്ന് പറഞ്ഞു. മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും സിപിഎമ്മും തനിക്കൊപ്പം നിന്നു. തന്റെ പോസ്റ്റ് അവർക്കെതിരെ ഉപയോഗിക്കുന്നത് കണ്ടപ്പോൾ വേദനിച്ചെന്നും ഡോ. ഹാരിസ് പറഞ്ഞു.

Related Articles

Back to top button
error: Content is protected !!