Kerala
വീണുകിട്ടിയ നാല് ലക്ഷത്തോളം രൂപ വരുന്ന സ്വർണാഭരണം പോലീസിനെ ഏൽപ്പിച്ച് യുവാക്കൾ

വീണുകിട്ടിയ നാലേമുക്കൽ പവന്റെ സ്വർണ പാദസം പോലീസിൽ ഏൽപ്പിച്ച് യുവാക്കൾ. ബാലുശ്ശേരി വള്ളിയോത്ത് സ്വദേശികളായ അഷ്ബാൻ, തോരക്കാട്ടിൽ ഷുഹൈബ് എന്നിവരാണ് ആഭരണം തിരികെ ഏൽപ്പിച്ചത്. പനായി നന്മണ്ട റോഡിൽ വെച്ച് ജൂൺ 30നാണ് ഇവർക്ക് പാദസരം വീണുകിട്ടിയത്.
ഉടൻ തന്നെ പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. സ്വർണാഭരണം കളഞ്ഞുകിട്ടിയ വിവരം പോലീസ് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തു. പിന്നാലെയാണ് ഉടമയായ പനായി സ്വദേശി വീട്ടമ്മ സ്റ്റേഷനിൽ എത്തിയത്. ബില്ല് അടക്കമുള്ള തെളിവുകൾ വീട്ടമ്മ പോലീസിന് നൽകി.
തുടർന്ന് പോലീസ് യുവാക്കളെ സ്‌റ്റേഷനിലേക്ക് വിളിച്ചുവരുത്തി സ്വർണം വീട്ടമ്മക്ക് കൈമാറി. നാല് ലക്ഷത്തോളം രൂപ വില വരുന്ന ആഭരണമാണ് ഇവർ കൈമാറിയത്. പോലീസും നാട്ടുകാരും യുവാക്കളെ അഭിനന്ദിച്ചു