Kerala

ഇൻസ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്തു; നിലവിലുള്ള പോസ്റ്റുകളൊന്നും തന്റേതല്ലെന്ന് ഉണ്ണി മുകുന്ദൻ

തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്തതായി നടൻ ഉണ്ണി മുകുന്ദൻ. തന്റെ പേരിൽ പ്രചരിക്കുന്ന ഇൻസ്റ്റഗ്രാം പോസ്റ്റുകൾ തന്റേതല്ലെന്നും ഫേസ്ബുക്ക് വഴി നടൻ അറിയിച്ചു. ഫേസ്ബുക്കിലെഴുതിയ കുറിപ്പ് വഴിയാണ് ഉണ്ണി മുകുന്ദൻ ഇക്കാര്യം അറിയിക്കുന്നത്

അക്കൗണ്ട് ഹാക്ക് ചെയ്തതായും ഹാൻഡിൽ നിന്ന് നിലവിൽ വരുന്ന പോസ്റ്റുകളോ നേരിട്ടുള്ള സന്ദേശങ്ങൾ അല്ലെങ്കിൽ സ്‌റ്റോറികളോ ഒന്നും തന്റേതല്ലെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു. തന്റെ പേരിലുള്ള അക്കൗണ്ടുമായി ഇടപഴകരുതെന്നും താരം പറഞ്ഞു

സംശയാസ്പദമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്. വ്യക്തിഗത വിവരങ്ങൾ പങ്കിടരുതെന്നും ഫേസ്ബുക്കിലൂടെ അറിയിച്ചു. സൈബർ പോലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും ഉണ്ണി മുകുന്ദൻ വ്യക്തമാക്കി

Related Articles

Back to top button
error: Content is protected !!