ഇന്ന് എസ് എഫ് ഐയുടെ സംസ്ഥാനവ്യാപക പഠിപ്പ് മുടക്ക് സമരം; രാജ്ഭവനിലേക്ക് പ്രതിഷേധ മാർച്ച് നടത്തും

എസ് എഫ് ഐയുടെ സംസ്ഥാന വ്യാപക പഠിപ്പ് മുടക്ക് ഇന്ന്. കഴിഞ്ഞ ദിവസം എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി അടക്കമുള്ളവരെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചാണ് പഠിപ്പ് മുടക്ക്. കേരള സർവകലാശാലയിലെ അധികാര തർക്കത്തിനിടെ ഗവർണർക്കും വിസിക്കുമെതിരെ ഡിവൈഎഫ്‌ഐയും എസ് എഫ് ഐയും നടത്തുന്ന പ്രതിഷേധം തുടരുകയാണ്.
എസ് എഫ് ഐ ഇന്ന് രാജ്ഭവനിലേക്ക് മാർച്ച് നടത്തും. ഡിവൈഎഫ്‌ഐ സർവകലാശാല ആസ്ഥാനത്തേക്കും മാർച്ച് നടത്തും. കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധത്തിനിടെയാണ് എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി അടക്കമുള്ള നേതാക്കളെ അറസ്റ്റ് ചെയ്തത്.
സർവകലാശാലയിൽ ചാൻസലർ-രജിസ്റ്റാർ പോരും രൂക്ഷമാകുകയാണ്. അവധി ചോദിച്ച രജിസ്റ്റാർ കെ എസ് അനിൽകുമാറിനോട് സസ്‌പെൻഷനിലുള്ള രജിസ്റ്റാർക്ക് അവധി എന്തിനാണെന്നായിരുന്നു വിസി മോഹൻ കുന്നുമ്മലിന്റെ ചോദ്യം. എന്നാൽ സസ്‌പെൻഷൻ സിൻഡിക്കേറ്റ് റദ്ദാക്കിയിട്ടുണ്ടെന്ന് അനിൽകുമാർ ചൂണ്ടിക്കാട്ടി.