Kerala
കൊല്ലം റെയിൽവേ സ്റ്റേഷനിൽ നിർമാണപ്രവർത്തിക്കിടെ കമ്പി തലയിൽ വീണ് രണ്ട് യാത്രക്കാർക്ക് ഗുരുതര പരുക്ക്

കൊല്ലം റെയിൽവേ സ്റ്റേഷനിൽ നിർമാണത്തിലിരുന്ന കെട്ടിടത്തിൽ നിന്ന് കമ്പി തലയിൽ വീണ് രണ്ട് യാത്രക്കാർക്ക് പരുക്ക്. നിരാവിൽ മേലെ പുത്തൻവീട്ടിൽ സുധീഷ്(40), തിരുവനന്തപുരം വട്ടിയൂർക്കാവ് സ്വദേശി അധ്യാപികയായ ആശാലത(52) എന്നിവർക്കാണ് പരുക്കേറ്റത്. വെള്ളിയാഴ്ച രാവിലെ പത്ത് മണിയോടെയാണ് സംഭവം
ചെന്നൈ മെയിലിൽ വന്ന് റെയിൽവേ സ്‌റ്റേഷന് പുറത്തേക്ക് പോകുകയായിരുന്നു യാത്രക്കാർ. ഇതിനിടെ നാലുനില കെട്ടിടത്തിന് മുകളിൽ നിന്ന് നീളമുള്ള കമ്പി താഴേക്ക് വീഴുകയായിരുന്നു. സുധീഷിനെയും ആശലാതയെയും ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
രണ്ട് കമ്പികളാണ് താഴേക്ക് പതിച്ചത്. രണ്ട് പേരുടെയും തലയ്ക്ക് സാരമായി പരുക്കേറ്റു. സുരക്ഷാ വീഴ്ചയാണ് അപകടത്തിന് കാരണമായത്. ഉപകരണങ്ങളോ മറ്റോ താഴേക്ക് വീഴാതിരിക്കാനുള്ള ക്രമീകരണങ്ങൽ ഏർപ്പെടുത്തിയിരുന്നില്ല.