Kerala
വക്കത്ത് പഞ്ചായത്ത് മെമ്പറെയും അമ്മയെയും മരിച്ച നിലയിൽ കണ്ടെത്തി; ആത്മഹത്യാ കുറിപ്പിൽ നാല് പേരുടെ പേരുകൾ

തിരുവനന്തപുരം വക്കത്ത് കോൺഗ്രസ് പ്രവർത്തകനായ പഞ്ചായത്ത് അംഗവും അമ്മയും ജീവനൊടുക്കിയ നിലയിൽ. വക്കം പഞ്ചായത്ത് മെമ്പർ അരുൺ(42), അമ്മ വത്സല(71) എന്നിവരെയാണ് വീടിനോട് ചേർന്നുള്ള ചായ്പ്പിൽ മരിച്ച നിലയിൽ കണ്ടത്.
തൂങ്ങിയ നിലയിലായിരുന്നു മൃതദേഹങ്ങൾ. വക്കം പഞ്ചായത്ത് എട്ടാം വാർഡ് മെമ്പറാണ് അരുൺ. തനിക്കെതിരെ വ്യാജ ജാതി കേസും മോഷണ കേസും നൽകിയത് കാരണം ജീവിക്കാൻ കഴിയുന്നില്ലെന്ന് ചൂണ്ടിക്കാട്ടുന്ന ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്.
പ്രദേശവാസികളായ വിനോദ്, സന്തോഷ്, അജയൻ, ബിനി സത്യൻ എന്നിവരാണ് മരണത്തിന് കാരണക്കാരെന്നും കുറിപ്പിൽ പറയുന്നു. കഴിഞ്ഞ വർഷം അരുണിനെതിരെ ജാതിക്കേസ് പോലീസ് എടുത്തിരുന്നു