Kerala
രണ്ട് വഴിക്ക് പിരിയുന്നു: ദാമ്പത്യ ജീവിതം അവസാനിപ്പിക്കുന്നുവെന്ന് സൈന നേവാളും പി കശ്യപും

മുൻ ബാഡ്മിന്റർ താരമായ പി കശ്യപുമായുള്ള വിവാഹ ബന്ധം അവസാനിപ്പിക്കുന്നതായി ബാഡ്മിന്റൺ മുൻ ലോക ഒന്നാം നമ്പർ താരമായ സൈന നേവാൾ. ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് പരസ്പര സമ്മതത്തോടെ തങ്ങൾ വേർപിരിയുന്നതായി സൈന അറിയിച്ചത്.
ഒരുപാട് ആലോചനകൾക്കും ചിന്തകൾക്കും ശേഷം ഞാനും കശ്യപും രണ്ട് വഴിക്ക് പിരിയാം എന്ന തീരുമാനമെടുത്തു. ഞങ്ങൾ ഞങ്ങൾക്ക് വേണ്ടിയും പരസ്പര സമാധാനത്തിനും ഉയർച്ചക്കും വേണ്ടി ഈ വഴി തെരഞ്ഞെടുക്കുന്നു. മുന്നോട്ടുള്ള ജീവിതത്തിന് എല്ലാ ആശംസകൾ നേരുന്നുവെന്നും സൈന ഇൻസ്റ്റഗ്രാമിൽ കുറിച്ചു
2018 ഡിസംബറിലാണ് ഇരുവരും വിവാഹിതരായത്. പത്ത് വർഷത്തെ പ്രണയത്തിന് ശേഷമായിരുന്നു വിവാഹം. ഏഴ് വർഷത്തെ ദാമ്പത്യ ജീവിതമാണ് ഇപ്പോൾ അവസാനിപ്പിക്കുന്നത്.