National
നിമിഷപ്രിയയുടെ മോചനം: യെമനിൽ നിർണായക ചർച്ച, തലാലിന്റെ സഹോദരനും പങ്കെടുക്കുന്നു

യെമനിൽ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് നിർണായക ചർച്ച നടക്കുന്നു. കാന്തപുരം എപി അബൂബക്കർ മുസ്ല്യാരുടെ നിർദേശത്തെ തുടർന്നാണ് ഇന്നും നിർണായക ചർച്ച നടക്കുന്നത്. കൊല്ലപ്പെട്ട തലാൽ അബ്ദുമെഹ്ദിയുടെ കുടുംബവുമായാണ് ചർച്ച. കാന്തപുരവുമായി ബന്ധമുള്ള യെമനി പൗരനാണ് ചർച്ച നടത്തുന്നത്
നോർത്ത് യെമനിൽ നടക്കുന്ന ചർച്ചയിൽ ശൈഖ് ഉമറിന്റെ പ്രതിനിധി ഹബീബ് അബ്ദുറഹ്മാൻ അലി മഷ്ഹൂർ, യെമൻ ഭരണകൂട പ്രതിനിധികൾ, ജിനായത്ത് കോടതി സുപ്രീം ജഡ്ജ്, തലാലിന്റെ സഹോദരൻ, ഗോത്ര തലവൻമാർ എന്നിവരാണ് പങ്കെടുക്കുന്നത്. ദയാധനം സ്വീകരിച്ച് നിമിഷപ്രിയക്ക് മാപ്പ് നൽകണമെന്നാണ് ചർച്ചയിലെ നിർദേശം.
നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാൻ വെറും രണ്ട് ദിവസം മാത്രം ശേഷിക്കെയാണ് നിർണായക ചർച്ച നടക്കുന്നത്. ഇന്നലെയാണ് വിഷയത്തിൽ കാന്തപുരം അബൂബക്കർ മുസ്ലിയാർ ഇടപെട്ടത്.