National
അസമിൽ വനഭൂമിയിലെ കുടിയൊഴിപ്പിക്കലിനിടെ പ്രതിഷേധം; വെടിവെപ്പിൽ രണ്ട് മരണം

അസമിലെ ഗോൾപാറയിൽ കുടിയൊഴിപ്പിക്കലിനിടെ ഉണ്ടായ പോലീസ് വെടിവെപ്പിൽ രണ്ട് പേർ കൊല്ലപ്പെട്ടു. പോലീസുകാരടക്കം നിരവധി പേർക്ക് പരുക്കേറ്റു. ഷാക്കുവർ ഹുസൈൻ, കുതുബുദ്ദീൻ ഷെയ്ക്ക് എന്നിവരാണ് മരിച്ചത്.
വനഭൂമി അനധികൃതമായി കൈവശപ്പെടുത്തിയെന്ന് ആരോപിച്ച് കുടിയൊഴിപ്പിക്കാൻ എത്തിയപ്പോഴായിരുന്നു വെടിവെപ്പുണ്ടായത്. ഒഴിപ്പിക്കാനെത്തിയവരെ ജനക്കൂട്ടം ആക്രമിച്ചതിനെ തുടർന്നാണ് വെടിവെപ്പ് നടത്തിയതെന്ന് പോലീസ് പറയുന്നു.
പോലീസിന്റെയും വനംവകുപ്പിന്റെയും സംഘമാണ് കുടിയൊഴിപ്പിക്കലിന് എത്തിയത്. കൃഷ്ണായ് പരിധിയിൽ വരുന്ന പൈക്കൻ റിസർവ് വനത്തിലെ 140 ഹെക്ടറിലധികം ഭൂമി കയ്യേറ്റം ചെയ്‌തെന്ന് ആരോപിച്ചാണ് ഒഴിപ്പിക്കൽ നടപടികൾ തുടങ്ങിയത്.