National

സ്വർണക്കടത്ത്: കന്നഡ നടി രന്യ റാവുവിന് ഒരു വർഷം തടവുശിക്ഷ

സ്വർണക്കടത്ത് കേസിൽ കന്നഡ നടി രന്യ റാവുവിന് ഒരു വർഷം തടവുശിക്ഷ. രന്യക്കൊപ്പം പ്രതികളായ തരുൺ കൊണ്ടരു രാജു, സാഹിൽ ജെയിൻ എന്നിവർക്കും ഓരോ വർഷം തടവുശിക്ഷ വിധിച്ചിട്ടുണ്ട്. ഒരു വർഷത്തെ ശിക്ഷാകാലയളവിൽ മൂന്ന് പേർക്കും ജാമ്യത്തിനുള്ള അവകാശമുണ്ടായിരിക്കില്ല

നേരത്തെ നിശ്ചിതസമയത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കുന്നതിൽ ഡിആർഐ പരാജയപ്പെട്ടതിനെ തുടർന്ന് മെയ് 20ന് രന്യക്കും തരുൺ രാജുവിനും കോടതി ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ കോഫെപോസ നിയമപ്രകാരമുള്ള നടപടിക്രമങ്ങൾ തുടരുന്നതിനാൽ രന്യ കസ്റ്റഡിയിൽ തന്നെയായിരുന്നു

കർണാടക ഡിജിപി കെ രാമചന്ദ്ര റാവുവിന്റെ ദത്ത് പുത്രിയാണ് രന്യ. 12.56 കോടി രൂപയുടെ 14.2 കിലോഗ്രാം സ്വർണം കടത്താൻ ശ്രമിക്കുന്നതിനിടെ മാർച്ച് 3ന് ബംഗളൂരു വിമാനത്താവളത്തിൽ വെച്ചാണ് രന്യ പിടിയിലാകുന്നത്. അടുത്തിടെ ഇഡി നടിയുടെ 34 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടിയിരുന്നു.

Related Articles

Back to top button
error: Content is protected !!