World
ഇറാക്കിലെ ഷോപ്പിംഗ് മാളിൽ വൻ തീപിടിത്തം; 61 പേർ മരിച്ചു, നിരവധി പേർക്ക് പരുക്ക്

കിഴക്കൻ ഇറാക്കിലെ ഖുദ് നഗരത്തിലെ ഹൈപർ മാർക്കറ്റിലുണ്ടായ തീപിടിത്തത്തിൽ 61 പേർ മരിച്ചു. നിരവധി പേർക്ക് പരുക്കേറ്റിട്ടുണ്ട്. വാസിത് ഗവർണറേറ്റിലെ മാളിലാണ് തീപിടിത്തമുണ്ടായത്. മൃതദേഹങ്ങൾ പലതും കത്തിക്കരിഞ്ഞ നിലയിലാണ്.
45 പേരെ രക്ഷപ്പെടുത്തിയതായി സിവിൽ ഡിഫൻസ് സംഘം അറിയിച്ചു. തിരിച്ചറിഞ്ഞ 60 പേരുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. ഒരാഴ്ച മുമ്പ് മാത്രം തുറന്ന് പ്രവർത്തനമാരംഭിച്ച മാളിലാണ് തീപിടിത്തമുണ്ടായത്.
റസ്റ്റോറന്റുകളും സൂപ്പർ മാർക്കറ്റുമൊക്കെ മാളിലുണ്ടായിരുന്നു. നൂറുകണക്കിനാളുകൾ മാളിലുണ്ടായിരുന്ന സമയത്താണ് അപകടം നടന്നത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല