Kerala
വൈഭവിയുടെ സംസ്കാരം ഷാർജയിൽ നടന്നു; വിപഞ്ചികയുടെ മൃതദേഹം തിങ്കളാഴ്ച നാട്ടിലെത്തിക്കും

ഷാർജയിൽ മരിച്ച നിലയിൽ കണ്ടെത്തിയ കൊല്ലം സ്വദേശി വിപഞ്ചികയുടെ മകൾ വൈഭവിയുടെ സംസ്കാരം പൂർത്തിയായി. യുഎഇ സമയം വ്യാഴാഴ്ച നാല് മണിക്കാണ് സംസ്കാരം നടന്നത്. വിപഞ്ചികയുടെ മൃതദേഹം തിങ്കളാഴ്ച നാട്ടിലെത്തിക്കാനാണ് തീരുമാനം.
വിപഞ്ചികയുടെയും ഭർത്താവ് നിതീഷിന്റെയും കുടുംബാംഗങ്ങൾ കുഞ്ഞിന്റെ സംസ്കാര ചടങ്ങിൽ പങ്കെടുത്തു. യുകെയിൽ ആയിരുന്ന വിപഞ്ചികയുടെ സഹോദരൻ ആദ്യമായാണ് കുഞ്ഞിനെ കാണുന്നത്.
കുഞ്ഞിന്റെ മൃതദേഹം ഷാർജയിൽ തന്നെ സംസ്കരിക്കണമെന്ന ആവശ്യമാണ് നിതീഷ് ഉന്നയിച്ചത്. ഹിന്ദു ആചാരപ്രകാരമാണ് സംസ്കാര ചടങ്ങുകൾ നടന്നത്.