Kerala
കോഴിക്കോട് പന്തീരങ്കാവിൽ മൂന്ന് പേരെ കടിച്ച നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു

കോഴിക്കോട് പന്തീരങ്കാവ് മുതുവനത്തറയിൽ മൂന്ന് പേരെ കടിച്ച തെരുവ് നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു. നായയെ നാട്ടുകാർ തല്ലിക്കൊന്നിരുന്നു. ഇതിന് ശേഷം നടത്തിയ പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. നായ ഭീതി പരത്തിയപ്പോൾ തന്നെ പേവിഷബാധയുള്ളതായി ആശങ്ക വന്നിരുന്നു
മുതുവനത്തറ സ്വദേശികളായ രാധ, ചന്ദ്രൻ, രമണി എന്നിവർക്കാണ് നായയുടെ കടിയേറ്റത്. ചന്ദ്രന് നെറ്റിയിലാണ് കടിയേറ്റത്. രമണിക്ക് ഇടതു കൈയിലും രാധക്ക് തലയ്ക്ക് പുറകിലും കടിയേറ്റു. മുറിവ് ആഴത്തിലുള്ളതാണ്. മൂന്ന് പേരും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലാണ്
പ്രദേശത്തെ വളർത്തുമൃഗങ്ങളെയും നായ ആക്രമിച്ചിരുന്നതായാണ് വിവരം. പൂക്കോട് വെറ്റിനറി കോളേജിൽ നായയുടെ ജഡം നടത്തിയ പിരശോധനയിലാണ് പേവിഷവാധ സ്ഥിരീകരിച്ചത്. പ്രദേശത്ത് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.