Kerala
ഗോവയിലേക്കുള്ള യാത്രക്കിടെ തൃശ്ശൂർ സ്വദേശി കാർവാറിൽ ട്രെയിനിൽ നിന്ന് വീണുമരിച്ചു

തൃശ്ശൂർ സ്വദേശി ഗോവയിലേക്കുള്ള യാത്രക്കിടെ ട്രെയിനിൽ നിന്നും വീണ് മരിച്ചു. കൊടുങ്ങപാറേക്കാടൻ ബേബി തോമസാണ്(56) മരിച്ചത്. കർണാടകയിലെ കാർവാറിൽ നിന്നാണ് ബേബി തോമസ് ട്രെയിനിൽ നിന്ന് പുറത്തേക്ക് വീണത്.
വെള്ളിയാഴ്ച പുലർച്ചെയാണ് സംഭവം. മക്കൾക്കും ബന്ധുക്കൾക്കുമൊപ്പം ഗോവയിലുള്ള ബന്ധുവിന്റെ കുട്ടിയുടെ പിറന്നാൾ ആഘോഷത്തിൽ പങ്കെടുക്കാനായി പോകുകയായിരുന്നു.
ഗോവയിൽ ഇറങ്ങാനായ സമയത്ത് ബേബിയെ ട്രെയിനിൽ കാണാതെ വന്നതോടെയാണ് ബന്ധുക്കൾ അന്വേഷണം തുടങ്ങിയത്. ഫോണിലേക്ക് വിളിച്ചപ്പോൾ എടുത്തത് റെയിൽവേ പോലീസ് ആയിരുന്നു. ഈ സമയത്താണ് ഒപ്പമുള്ളവർ മരണവാർത്ത അറിയുന്നത്.