National
വസതിയിൽ കോടിക്കണക്കിന് പണം കണ്ടെത്തിയ സംഭവം; സുപ്രീം കോടതിയെ സമീപിച്ച് ജസ്റ്റിസ് യശ്വന്ത് വർമ

വസതയിൽ ചാക്കുകളിൽ സൂക്ഷിച്ച കോടിക്കണക്കിന് രൂപ കണ്ടെത്തിയ സംഭവത്തിൽ മുൻ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് യശ്വന്ത് വർമ സുപ്രീം കോടതിയെ സമീപിച്ചു. ആഭ്യന്തര അന്വേഷണ സമിതി റിപ്പോർട്ടിനെതിരെയാണ് സുപ്രീം കോടതിയെ സമീപിച്ചത്. പണം ഔദ്യോഗിക വസതിയിൽ സൂക്ഷിച്ചതിന് തെളിവുണ്ടെന്നായിരുന്നു സമിതിയുടെ കണ്ടെത്തൽ
ഡൽഹി 30 തുഗ്ലക് ക്രസന്റ് വസതിയിലുണ്ടായ തീപിടിത്തത്തെ തുടർന്നാണ് യശ്വന്ത് വർമയുടെ വീട്ടിൽ നിന്ന് കണക്കിൽപെടാത്ത പണം കണ്ടെത്തിയത്. പിന്നാലെ യശ്വന്ത് വർമയെ അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റിയിരുന്നു
ജസ്റ്റിസ് വർമക്കെതിരെ കേന്ദ്ര സർക്കാർ ഇംപീച്ച്മെന്റ് നടപടിക്ക് ഒരുങ്ങുന്നതായും വിവരമുണ്ട്. ആഭ്യന്തര അന്വേഷണ സമിതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രത്തിന്റെ നീക്കം.