Kerala
കടമ്മനിട്ടയിൽ സ്‌കൂൾ വളപ്പിലെ കെട്ടിടം തകർന്നുവീണു; പൊളിഞ്ഞത് രണ്ട് വർഷമായി ഉപയോഗിക്കാത്ത കെട്ടിടം

പത്തനംതിട്ട കടമ്മനിട്ടയിൽ സ്‌കൂൾ വളപ്പിലെ പഴയ കെട്ടിടം തകർന്നുവീണു. കടമ്മനിട്ട ഗവ. ഹയർ സെക്കൻഡറി സ്‌കൂളിന്റെ പഴയ കെട്ടിട ഭാഗങ്ങളാണ് തകർന്നത്.
രണ്ട് വർഷമായി ഉപയോഗിക്കാതെ കിടന്ന കെട്ടിടത്തിന്റെ ഭാഗമാണ് തകർന്നുവീണത്. ഇന്നലെ രാത്രിയാണ് സംഭവം.
കെട്ടിടം ഉപയോഗശൂന്യമായതിനെ തുടർന്ന് നേരത്തെതന്നെ പ്രദേശത്തേക്ക് കുട്ടികൾ പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തിയിരുന്നു.