Movies
തമിഴ് സംവിധായകനും നടനുമായ വേലു പ്രഭാകരൻ അന്തരിച്ചു

തമിഴ് സംവിധായകനും നടനും ഛായാഗ്രഹകനുമായ വേലു പ്രഭാകരൻ അന്തരിച്ചു. 68 വയസായിരുന്നു. ഏതാനും ദിവസമായി ചെന്നൈയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നിരവധി അസുഖങ്ങൾ അടുത്തിടെ അദ്ദേഹത്തെ അലട്ടിയിരുന്നു.
സംസ്‌കാരം ഞായറാഴ്ച നടക്കും. ചെന്നൈ വലസാരവാക്കത്തെ വസതിയിൽ ശനിയാഴ്ച വൈകിട്ട് മുതൽ മൃതദേഹം പൊതുദർശനത്തിന് വെക്കും. നടിയും സംവിധായകയുമായ ജയാദേവിയാണ് ആദ്യ ഭാര്യ. ഇവരുമായുള്ള വിവാഹമോചനത്തിന് ശേഷം 2017ൽ നടി ഷേർളി ദാസിനെ വിവരം ചെയ്തു
11 ഓളം സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്. 2009ൽ ഇറങ്ങിയ കാതൽ കഥൈ എന്ന സിനിമ ഏറെ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. 20ഓളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.