Kerala
പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് കർഷകൻ മരിച്ച സംഭവം; കെഎസ്ഇബിയിലേക്ക് പ്രതിഷേധ മാർച്ച്

മലപ്പുറത്ത് വീട്ടുപറമ്പിൽ തെങ്ങിൻതടം എടുക്കവെ പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് കർഷകൻ മരിച്ച സംഭവത്തിൽ കെഎസ്ഇബി സെക്ഷൻ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി കെഎസ്ഇബി. നീറാട് മങ്ങാട്ട് മുഹമ്മദ് ഷാ(58)യാണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം.
പ്രതിഷേധക്കാരെ പോലീസ് തടഞ്ഞു. ഇതോടെ പോലീസും പ്രതിഷേധക്കാരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. കൊല്ലം തേവലക്കരയിൽ വിദ്യാർഥി സ്‌കൂളിൽ നിന്ന് ഷോക്കേറ്റ് മരിച്ചതിന് പിന്നാലെയായിരുന്നു മലപ്പുറത്തെയും ദാരുണ സംഭവം
കെഎസ്ഇബിയുടെ ഭാഗത്ത് നിന്ന് വീഴ്ച സംഭവിച്ചെന്ന് നാട്ടുകാർ ആരോപിക്കുന്നു. പ്രദേശത്തെ സംഘർഷാവസ്ഥ നിലനിൽക്കുകയാണ്