Kerala

യുവതിയെ പ്രണയം നടിച്ച് പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി ഭീഷണി; ബസ് ജീവനക്കാരൻ പിടിയിൽ

യുവതിയെ പ്രണയം നടിച്ച് പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയ ബസ് ജീവനക്കാരൻ പിടിയിൽ. കോഴിക്കോട് മാറാട് ആലപ്പാട്ട് വീട്ടിൽ ശബരിനാഥാണ്(24) പിടിയിലായത്. മലപ്പുറം സ്വദേശിനിയായ യുവതിയെയാണ് ഇയാൾ പീഡിപ്പിച്ചത്.

ഏപ്രിൽ 3ന് യുവതിയുമായി മെഡിക്കൽ കോളേജ് പരിസരത്തുള്ള ലോഡ്ജിൽ എത്തുകയും നിർബന്ധിച്ച് ശാരീരിക ബന്ധത്തിൽ ഏർപ്പെടുകയും ചെയ്തു. യുവതിയുടെ നഗ്നദൃശ്യങ്ങൾ ശബരിനാഥ് മൊബൈലിൽ പകർത്തി. ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി വീണ്ടും യുവതിയെ പീഡിപ്പിച്ചെന്നാണ് പരാതി

യുവതി നൽകിയ പരാതിയെ തുടർന്ന് മെഡിക്കൽ കോളേജ് പോലീസ് കേസെടുത്തു. മലപ്പുറം വാഴയൂരിൽ വെച്ചാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Related Articles

Back to top button
error: Content is protected !!