Kerala
കൊല്ലത്ത് ടെക്‌സ്റ്റൈൽ ഉടമയെയും മാനേജരായ യുവതിയെയും കടയ്ക്കുള്ളിൽ തുങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കൊല്ലം ആയൂരിൽ ടെക്‌സ്റ്റൈൽ ഉടമയെയും മാനേജരായ യുവതിയെയും കടയ്ക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ലാവിഷ് ടെകസ്റ്റൈൽസ് ഉടമ അലി, പള്ളിക്കൽ സ്വദേശി ദിവ്യ എന്നിവരാണ് മരിച്ചത്
കോഴിക്കോട് സ്വദേശിയാണ് അലി. ഇന്ന് രാവിലെ 10 മണിയോടെയാണ് മൃതദേഹങ്ങൾ കണ്ടത്. രാവിലെ ജീവനക്കാർ എത്തിയപ്പോൾ കട അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു.
തുടർന്ന് പരിശോധിച്ചപ്പോഴാണ് ഫാനുകലിൽ തൂങ്ങിയ നിലയിൽ ഇരുവരെയും കണ്ടത്. ആത്മഹത്യയെന്നാണ് നിഗമനം. മരണകാരണം വ്യക്തമല്ല