National

ധർമസ്ഥല കൂട്ടക്കൊലപാതകം: എസ്‌ഐടി രൂപീകരിക്കുന്നത് പരിഗണനയിലെന്ന് സിദ്ധരാമയ്യ

ദക്ഷിണ കന്നഡയിലെ ധർമസ്ഥലയിൽ നടന്നുവെന്ന് പറയപ്പെടുന്ന കൂട്ട ബലാത്സംഗ, കൂട്ടക്കൊലപാതകങ്ങൾ അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുന്നത് പരിശോധിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. എസ്‌ഐടി രൂപീകരിക്കുന്നതിൽ സർക്കാരിന് എതിർപ്പില്ല. പോലീസ് പ്രാഥമിക റിപ്പോർട്ട് നൽകിയതിന് ശേഷം ഇക്കാര്യം പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു

ധർമസ്ഥല വിഷയത്തിൽ റിട്ട. ജസ്റ്റിസ് ഗോപാല ഗൗഡയുടെ നേതൃത്വത്തിൽ ഒരുകൂട്ടം അഭിഭാഷകർ എസ്‌ഐടി രൂപീകരിക്കണമെന്ന ആവശ്യവുമായി സിദ്ധരാമയ്യയെ കണ്ടിരുന്നു. ഇതിന് പിന്നാലെയാണ് ഉചിതമായ നടപടിയെടുക്കുമെന്ന് സിദ്ധരാമയ്യ പറഞ്ഞത്.

പത്ത് വർഷം മുമ്പ് യുവതികളെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി കൊലപ്പെടുത്തി മൃതദേഹം കൂട്ടമായി സംസ്‌കരിച്ചെന്ന് ധർമസ്ഥല ക്ഷേത്രത്തിലെ മുൻ ശുചീകരണ തൊഴിലാളിയാണ് വെളിപ്പെടുത്തിയത്. കൊലപാതകങ്ങൾക്ക് താൻ സാക്ഷിയാണെന്നും ഇയാൾ പറഞ്ഞിരുന്നു.

സ്വന്തം കുടുംബത്തെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച വിവരം അറിഞ്ഞതോടെ ഇയാൾ ധർമസ്ഥലയിൽ നിന്ന് ഒളിച്ചോടുകയായിരുന്നു. പത്ത് വർഷം ഒളിവിൽ കഴിഞ്ഞതിന് ശേഷം തിരിച്ചെത്തിയെന്നാണ് മൊഴി. ബൽത്തങ്ങാടി കോടതിയിൽ ഇയാൾ രഹസ്യമൊഴി നൽകിയിരുന്നു.

Related Articles

Back to top button
error: Content is protected !!