ബിജെപിയുടെ പുതിയ ദേശീയ അധ്യക്ഷനെ ആഗസ്റ്റ് 15ന് പ്രഖ്യാപിച്ചേക്കും; ആർഎസ്എസ് തീരുമാനം നിർണായകമാകും

ബിജെപിയുടെ പുതിയ ദേശീയ അധ്യക്ഷനെ ആഗസ്റ്റ് 15 സ്വാതന്ത്ര്യദിനത്തിൽ പ്രഖ്യാപിക്കുമെന്ന് വിവരം. നിലവിലെ അധ്യക്ഷൻ ജെപി നഡ്ഡയുടെ കാലാവധി കഴിഞ്ഞ സാഹചര്യത്തിലാണ് പുതിയ അധ്യക്ഷനെ കണ്ടെത്തുന്നത്. നഡ്ഡയുടെ കാലാവധി 2024ൽ തന്നെ അവസാനിച്ചിരുന്നു. പൊതുതെരഞ്ഞെടുപ്പ് കാലമായതിനാൽ കാലാവധി നീട്ടി നൽകുകയായിരുന്നു
നിരവധി പേരുകൾ ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് പറഞ്ഞു കേൾക്കുന്നുണ്ട്. മുൻ കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ, കേന്ദ്രമന്ത്രി ഭൂപേന്ദ്ര യാദവ്, കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ, ബിഡി ശർമ, മനോഹർലാൽ ഖട്ടർ തുടങ്ങിയ പേരുകളാണ് അധ്യക്ഷ സ്ഥാനത്തേക്ക് പറഞ്ഞു കേൾക്കുന്നത്
ദേശീയ അധ്യക്ഷ നിയമനത്തിൽ ആർഎസ്എസിന്റെ തീരുമാനവും നിർണായകമാകും. ആർഎസ്എസ് ചില പേരുകൾ മുന്നോട്ടു വെച്ചതായും സൂചനയുണ്ട്. ബിജെപിയിൽ സംഘടനാ തലത്തിൽ തന്നെ വലിയ പുനഃസംഘടന വേണമെന്ന നിർദേശവും ആർഎസ്എസ് മുന്നോട്ടു വെച്ചിട്ടുണ്ട്.