Kerala
ആലുവയിൽ ലോഡ്ജിൽ യുവതി കൊല്ലപ്പെട്ടു; സുഹൃത്തുക്കളെ വീഡിയോ കോൾ ചെയ്ത് പ്രതി

ആലുവയിൽ ലോഡ്ജിൽ യുവതി കൊല്ലപ്പെട്ടു. കൊല്ലം കുണ്ടറ സ്വദേശിനി അഖില (35) ആണ് കൊല്ലപ്പെട്ടത്. നേര്യമംഗലം സ്വദേശി ബിനുവിനെ ആലുവ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബിനുവിനെ പോലീസ് ചോദ്യം ചെയ്യുകയാണ്. കഴുത്തിൽ ഷാൾ കുരുക്കിയാണ് കൊല നടന്നത്. തുടർന്ന് ഇയാൾ സുഹൃത്തുക്കളെ വീഡിയോ കോൾ വിളിച്ച് കാണിച്ചു.
ആലുവ തായിസ് ടെകസ്റ്റൈൽസിന് എതിർവശം തോട്ടുംങ്കൽ ലോഡ്ജിലാണ് അർധരാത്രിയോടെ കൊലപാതകം നടന്നത്. ഇന്നലെ യുവാവാണ് ലോഡ്ജിൽ ആദ്യം എത്തിയത്. പിന്നാലെ യുവതിയും എത്തി. ഇരുവരും തമ്മിൽ വഴക്കുണ്ടാകുകയും തുടർന്ന് യുവതിയെ കൊലപ്പെടുത്തുകയുമായിരുന്നു
തന്നെ വിവാഹം കഴിക്കണമെന്ന യുവതിയുടെ ആവശ്യമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് യുവാവ് പറയുന്നത്. കൊലപാതകശേഷം യുവാവ് തന്റെ സുഹൃത്തുക്കളെ വീഡിയോ കോൾ ചെയ്ത് മൃതദേഹം കാണിച്ചു. സുഹൃത്തുക്കളാണ് പോലീസിൽ വിവരം അറിയിച്ചത്.