Kerala
അതുല്യയുടെ പോസ്റ്റ്‌മോർട്ടം നടപടികൾ ഇന്ന് ആരംഭിക്കും; ഷാർജയിൽ നിയമനടപടിക്ക് ബന്ധുക്കൾ

ഷാർജയിൽ മരിച്ച നിലയിൽ കണ്ടെത്തിയ അതുല്യയുടെ പോസ്റ്റ്‌മോർട്ടം നടപടികൾ ഇന്ന് നടന്നേക്കും. പോസ്റ്റുമോർട്ടത്തിലെ കണ്ടെത്തലുകൾ കേസ് അന്വേഷണത്തിൽ നിർണായകമാകും. ഭർത്താവ് സതീഷിനെതിരെ ഷാർജയിൽ നിയമനടപടികൾ ആരംഭിക്കാൻ ബന്ധുക്കൾ നടപടിയാരംഭിച്ചു.
പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്, ഫോറൻസിക് റിപ്പോർട്ട് എന്നിവ ലഭിച്ചാൽ നിയമ നടപടി ആരംഭിക്കും. ഷാർജയിൽ അതുല്യയുടെ സഹോദരിയടക്കമുള്ള ബന്ധുക്കളുണ്ട്. ദുബൈയിലെ ഇന്ത്യൻ കോൺസുലേറ്റ്, ഷാർജ ഇന്ത്യൻ അസോസിയേഷൻ എന്നിവരുമായി ഇന്ന് കുടുംബം ബന്ധപ്പെടും
അതേസമയം അതുല്യയുടെ മരണം അന്വേഷിക്കാൻ സംസ്ഥാന പോലീസ് പ്രത്യേക സംഘത്തെ നിയോഗിക്കും. സതീഷ് അതുല്യയുടെ ഉപദ്രവിക്കുന്ന ദൃശ്യങ്ങളും പീഡനം വെളിപ്പെടുത്തുന്ന അതുല്യയുടെ ശബ്ദസന്ദേശവും പുറത്തുവന്നിരുന്നു.