Kerala

പ്രിയ സഖാവിന് യാത്ര നൽകാൻ ആയിരങ്ങളുടെ ഒഴുക്ക്; ദർബാർ ഹാളിൽ ഇന്ന് പൊതുദർശനം

അന്തരിച്ച മുൻ മുഖ്യമന്ത്രിയും സിപിഎം നേതാവുമായ വിഎസ് അച്യുതാനന്ദന്റെ ഭൗതിക ശരീരം ഇന്ന് രാവിലെ 9 മണി മുതൽ തിരുവനന്തപുരം ദർബാർ ഹാളിൽ പൊതുദർശനത്തിന് വെക്കും. കവടിയാറിലെ വീട്ടിൽ നിന്ന് ഭൗതിക ശരീരം ദർബാർ ഹാളിലെത്തിക്കും. ഉച്ച കഴിഞ്ഞ് ദേശീയപാതയിലൂടെ വിലാപയാത്രയായി ആലപ്പുഴയിലെ വീട്ടിലേക്ക് കൊണ്ടുപോകും.

വേലിക്കകത്ത് വീട്ടിൽ പൊതുദർശനത്തിന് വെച്ച ശേഷം ബുധനാഴ്ച രാവിലെ ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസിൽ പൊതുദർശനമുണ്ടാകും. തുടർന്ന് വൈകിട്ടോടെ വലിയ ചുടുകാട്ടിൽ സംസ്‌കാരം നടത്താനാണ് തീരുമാനം. പൊതുദർശനവും വിലാപയാത്രയും കണക്കിലെടുത്ത് തിരുവനന്തപുരത്ത് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്

ആയിരങ്ങളാണ് വിഎസിനെ അവസാനമായി ഒരുനോക്ക് കാണുന്നതിനായി തലസ്ഥാന നഗരിയിലേക്ക് ഒഴുകിയെത്തുന്നത്. ഇന്നലെ രാത്രി പതിനൊന്നര മണി വരെ എകെജി പഠന ഗവേഷണകേന്ദ്രത്തിൽ പൊതുദർശനം നടന്നിരുന്നു. വിഎസിനോടുള്ള ആദരസൂചകമായി ഇന്ന് സംസ്ഥാനത്ത് പൊതു അവധിയാണ്. മൂന്ന് ദിവസം ഔദ്യോഗിക ദുഃഖാചരണവും പ്രഖ്യാപിച്ചു.

Related Articles

Back to top button
error: Content is protected !!