Kerala

വിഎസിനെതിരെ അധിക്ഷേപം: ജമാഅത്തെ ഇസ്ലാമി നേതാവിന്റെ മകനെതിരെ പരാതി

അന്തരിച്ച മുൻ മുഖ്യമന്ത്രിയും സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദനെ സമൂഹ മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച യുവാവിനെതിരെ പരാതി. വാണിയമ്പലം സ്വദേശി യാസീൻ അഹമ്മദിനെതിരെയാണ് പരാതി

സമൂഹമാധ്യമങ്ങളിലൂടെയാണ് യാസിൻ അഹമ്മദിന്റെ അധിക്ഷേപം. ജമാഅത്തെ ഇസ്ലാമി നേതാവ് ഹമീദ് വാണിയമ്പലത്തിന്റെ മകനാണ് യാസിൻ. ഡിവൈഎഫ്‌ഐയാണ് യാസിനെതിരെ പരാതി നൽകിയത്

അതേസമയം വിഎസിന്റെ ഭൗതിക ശരീരവും വഹിച്ചു കൊണ്ടുള്ള വിലാപ യാത്ര ആലപ്പുഴയിലേക്ക് യാത്ര തുടരുകയാണ്. നിലവിൽ കൊല്ലം ജില്ലയിലൂടെയാണ് വിലാപയാത്ര കടന്നുപോകുന്നത്. ഇന്ന് വൈകിട്ട് ആലപ്പുഴ വലിയ ചുടുകാട്ടിലാണ് വിഎസിന്റെ സംസ്‌കാരം

Related Articles

Back to top button
error: Content is protected !!