Kerala

കുഞ്ഞിനെ കിട്ടാൻ ഭർത്താവ് വാശി പിടിക്കുന്ന ശബ്ദസന്ദേശം പുറത്ത്; റീമ മരിക്കുന്നതിന് ഒരു ദിവസം മുമ്പുള്ളത്

കണ്ണൂർ പഴയങ്ങാടി വയലപ്രയിൽ പുഴയിൽ ചാടി മരിച്ച റീമയുടെ ഭർത്താവ് കുഞ്ഞിനെ വേണമെന്ന് ആവശ്യപ്പെടുന്ന ഫോൺ സംഭാഷണം പുറത്ത്. റീമ കുഞ്ഞുമായി ജീവനൊടുക്കിയതിന്റെ ഒരു ദിവസം മുമ്പുള്ളതാണ് ഫോൺ സംഭാഷണം. ഭർത്താവ് കമൽരാജിന്റെ അമ്മയാണ് പ്രശ്‌നത്തിന് കാരണമെന്ന് സംഭാഷണത്തിൽ റീമ പറയുന്നുണ്ട്

അമ്മയുടെ അടുത്തേക്ക് കുഞ്ഞിനെ അയക്കില്ല. വൃത്തികെട്ട സ്ത്രീയാണവർ. കുഞ്ഞിനെയും കൊണ്ട് ആത്മഹത്യ ചെയ്യും. പരസ്പര ധാരണയോടെ പിരിയാമെന്നും റീമ പറയുന്നു. കുഞ്ഞിനെ കിട്ടാൻ കമൽരാജ് വാശി പിടിക്കുന്നതും സംഭാഷണത്തിൽ വ്യക്തമാണ്

തന്റെയും മകന്റെയും മരണത്തിന് ഉത്തരവാദി ഭർത്താവും അമ്മയും ആണെന്നാണ് റീമയുടെ ആത്മഹത്യാ കുറിപ്പിൽ പറയുന്നത്. ഭർത്താവ് കമൽരാജും അമ്മ പ്രേമയും നിരന്തരം മാനസികമായി പീഡിപ്പിച്ചെന്നും റീമ പറയുന്നുണ്ട്.

Related Articles

Back to top button
error: Content is protected !!