Kerala
വിവാഹ വാഗ്ദാനം നൽകി ലൈംഗിക പീഡനം; യുവാവ് അറസ്റ്റിൽ

വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കുറ്റിപ്പുറം നരിപ്പറമ്പ് സ്വദേശി കരുമാൻ കുഴിയിൽ വീട്ടിൽ കെകെ മുഹമ്മദ് സാലിയെയാണ്(26) പന്നിയങ്കര പോലീസ് അറസ്റ്റ് ചെയ്തത്.
പന്നിയങ്കര സ്വദേശിയായ യുവതിയെ ഈ വർഷം ജനവരിയിലാണ് ഇയാൾ പരിചയപ്പെട്ടത്. തുടർന്ന് വിവാഹ വാഗ്ദാനം നൽകി അത്തോളിയിൽ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു.
പീഡനത്തിന് സേഷം യുവതിയുടെ ഫോട്ടോ, വീഡിയോ തുടങ്ങിയവ പകർത്തുകയും ബന്ധുക്കൾക്ക് അയച്ചു കൊടുത്തെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയുമായിരുന്നു. പ്രതിയെ അറസ്റ്റ് ചെയ്ത പോലീസ് കോടതിയിൽ ഹാജരാക്കി.