Kerala
തിരുവനന്തപുരം ചിറയിൻകീഴിൽ മദ്യലഹരിയിൽ യുവാവ് സഹോദരനെ വെട്ടിക്കൊന്നു

തിരുവനന്തപുരം ചിറയിൻകീഴിൽ ജേഷ്ഠ്യൻ അനിയനെ വെട്ടിക്കൊന്നു. വയൽത്തിട്ട വീട്ടിൽ രതീഷാണ്(32) കൊല്ലപ്പെട്ടത്. കഴുത്തിലാണ് രതീഷിന് വെട്ടേറ്റത്.
സഹോദരൻ മഹേഷാണ് രതീഷിനെ ആക്രമിച്ചത്. ഗുരുതരമായി പരുക്കേറ്റ രതീഷിനെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. ഇരുവരും മദ്യലഹരിയിലായിരുന്നു. മഹേഷിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പോലീസ് അന്വേഷണം ആരംഭിച്ചു.