National
ഹൈദരാബാദിൽ പിറന്നാൾ ആഘോഷത്തിനിടെ ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു

ഹൈദരാബാദ് അബ്ദുല്ലപുർമെട്ടിൽ പിറന്നാൾ ആഘോഷത്തിനിടെ ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു. ശ്രീനുവെന്ന 50കാരനാണ് 35കാരിയായ ഭാര്യ സമ്മക്കയെ കുത്തിക്കൊന്നത്. ശ്രീനുവിനെ പോലീസ് അറസ്റ്റ് ചെയ്തു. ശ്രീനുവിന്റെ അനന്തരവളായ രാജേശ്വരിയുടെ വീട്ടിൽ വെച്ചായിരുന്നു സംഭവം
കുറച്ചുനാളായി ശ്രീനുവും സമ്മക്കയും അകന്ന് കഴിയുകയായിരുന്നു. രാജേശ്വരിയുടെ മകളുടെ പിറന്നാളിന് ഇരുവരെയും ക്ഷണിച്ചിരുന്നു. ആഘോഷത്തിനിടെയാണ് ശ്രീനു സമ്മക്കയെ കുത്തിക്കൊന്നത്.
പിറന്നാൾ കേക്ക് മുറിക്കുന്നതിനിടെ വീഡിയോ എടുക്കുകയായിരുന്ന സമ്മക്കയുടെ കഴുത്തിൽ ശ്രീനു കുത്തുകയായിരുന്നു. സമ്മക്കയുടെ കഴുത്തിൽ മൂന്ന് കുത്തുകളേറ്റു. വിവാഹേതര ബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു കൊലപാതകം.