Kerala

ഗോവിന്ദച്ചാമിയെ വിയ്യൂരിലെ അതീവ സുരക്ഷാ ജയിലിൽ എത്തിച്ചു; ഇനി താമസം കൊടും കുറ്റവാളികൾക്കൊപ്പം

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് തടവ് ചാടിയ ഗോവിന്ദച്ചാമിയെ വിയ്യൂർ സെൻട്രൽ ജയിലിലെത്തിച്ചു. കനത്ത സുരക്ഷയിലാണ് ഗോവിന്ദച്ചാമിയെ വിയ്യൂരിലെത്തിച്ചത്. സായുധ സേനയുടെ അകമ്പടിയോടെയായിരുന്നു യാത്ര. രാവിലെ ഏഴരയോടെയാണ് ഗോവിന്ദച്ചാമിയെയും കൊണ്ട് പോലീസ് കണ്ണൂരിൽ നിന്ന് തിരിച്ചത്

ഉച്ചയ്ക്ക് 12.30ഓടെ വിയ്യൂരിലെത്തി. അതീവ സുരക്ഷാ ജയിലിലേക്കാണ് ഗോവിന്ദച്ചാമിയെ മാറ്റിയത്. കേരളത്തിലെ കൊടും കുറ്റവാളികളെ പാർപ്പിക്കുന്ന ജയിലാണിത്. റിപ്പർ ജയാനന്ദൻ, നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര തുടങ്ങിയവർ വിയ്യൂരിലാണുള്ളത്.

ജിഎഫ് 1 സെല്ലിലാണ് ഗോവിന്ദച്ചാമിയെ പാർപ്പിക്കുക. ഒപ്പം ഒരു തടവുകാരനെയും പാർപ്പിക്കും. ഗോവിന്ദച്ചാമിയെ നിരീക്ഷിക്കുക എന്നതാണ് ലക്ഷ്യം. ജയിൽ ഉദ്യോഗസ്ഥരുടെ റൂമിന് സമീപത്താണ് സെല്ല്.

Related Articles

Back to top button
error: Content is protected !!