Kerala
അപകടകരമായ രീതിയിൽ ജലനിരപ്പ് ഉയരുന്നു; 8 ഡാമുകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു

അപകടകരമായ രീതിയിൽ ജലനിരപ്പ് ഉയരുന്നതിനാൽ സംസ്ഥാനത്തെ എട്ട് ഡാമുകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. മൂഴിയാർ, പൊൻമുടി, കല്ലാർകുട്ടി, ഇരട്ടയാർ, ലോവർ പെരിയാർ ഡാമുകളിലാണ് റെഡ് അലർട്ട്. ഷോളയാർ, പെരിങ്ങൽകുത്ത്, തൃശ്ശൂർ ഡാമുകളിലും റെഡ് അലർട്ടാണ്.
ഡാമുകൾക്ക് സമീപം താമസിക്കുന്നവർക്ക് ജാഗ്രതാ നിർദേശം നൽകി. ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് വിവിധ നദികളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകളും നൽകിയിട്ടുണ്ട്. ഡാമുകൾക്ക് സമീപം താമസിക്കുന്നവർ അധികൃതരുടെ നിർദേശപ്രകാരം മാറി താമസിക്കാൻ തയ്യാറാകണമെന്നാണ് മുന്നറിയിപ്പ്
മണിമല, അച്ചൻകോവിൽ നദികളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പുരവാമനപുരം, പള്ളിക്കൽ, പമ്പ, മണിമല, തൊടുപുഴ നദികളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.