World
ജർമനിയിൽ യാത്രാ ട്രെയിൻ പാളം തെറ്റി; നാല് പേർ മരിച്ചു, നിരവധി പേർക്ക് പരുക്ക്

ജർമനിയിൽ ട്രെയിൻ പാളം തെറ്റിയുണ്ടായ അപകടത്തിൽ നാല് പേർ മരിച്ചു. മ്യൂണിക്കിൽ നിന്ന 158 കിലോമീറ്റർ അകലെയുള്ള റീഡ്ലിംഗനിലാണ് അപകടം.
നിരവധി പേർക്ക് പരുക്കേറ്റിട്ടുണ്ട്. നൂറിലധികം പേർ സഞ്ചരിച്ച ട്രെയിനാണ് അപകടത്തിൽപ്പെട്ടത്. കനത്ത മഴയും കൊടുങ്കാറ്റുമുണ്ടായ മേഖലയിലാണ് അപകടം.
ഫയർഫോഴ്സും പോലീസും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. രണ്ട് ബോഗികളാണ് പാളത്തിൽ നിന്ന് വേർപെട്ടത്. അപകടകാരണം വ്യക്തമല്ല.