National

മൻസാ ദേവി ക്ഷേത്രത്തിലെ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 8 ആയി; മജിസ്റ്റീരിയൽ അന്വേഷണം

ഹരിദ്വാറിലെ മൻസാദേവി ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം എട്ടായി ഉയർന്നു. 35ലധികം പേർക്ക് പരുക്കേറ്റതായാണ് ഔദ്യോഗിക സ്ഥിരീകരണം. അപകടത്തിൽ ഉത്തരാഖണ്ഡ് സർക്കാർ മജിസ്റ്റീരിയൽ അന്വേഷണം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്

ഞായറാഴ്ച രാവിലെയാണ് ക്ഷേത്രത്തിലേക്കുള്ള വഴിയിൽ തിക്കും തിരക്കുമുണ്ടായത്. ഒരാൾക്ക് വൈദ്യുതാഘാതമേറ്റെന്ന അഭ്യൂഹത്തെ തുടർന്നുള്ള പരിഭ്രാന്തിയാണ് അപകടത്തിലേക്ക് നയിച്ചത്. 12 വയസുള്ള ആൺകുട്ടിയും ഉൾപ്പെടുന്നു

പരുക്കേറ്റവരിൽ 5 പേരുടെ നില ഗുരുതരമാണ്. ഏത് വഴി പുറത്തിറങ്ങണമെന്ന് അറിയാതെ കുഴങ്ങിയതോടെ പലരും തിരക്കിനിടയിൽ വീണു പോകുകയായിരുന്നു. ചെറിയ പടവുകളിൽ വീണുപോയ ആളുകളെ രക്ഷപ്പെടുത്താനുള്ള പരിശ്രമത്തിനിടെ മറ്റുള്ളവർ ചവിട്ടി മെതിക്കുകയായിരുന്നു.

Related Articles

Back to top button
error: Content is protected !!