Kerala
കളമശ്ശേരി പോളിടെക്‌നിക്ക് കഞ്ചാവ് കേസ്: മുഖ്യപ്രതി ഒഡീഷയിൽ പിടിയിൽ

കളമശ്ശേരി പോളിടെക്‌നിക് ഹോസ്റ്റലിലെ കഞ്ചാവ് വേട്ടക്കേസിലെ മുഖ്യപ്രതി പിടിയിൽ. ഒഡീഷ സ്വദേശി അജയ് പ്രസാദാണ് പിടിയിലായത്. ഒഡീഷയിലെ ദരിങ്ക്ബാദിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. ഇയാളാണ് ഹോസ്റ്റലിലേക്ക് എത്തിക്കാൻ ഇതര സംസ്ഥാനക്കാരുടെ സംഘത്തിന് കഞ്ചാവ് കൈമാറിയത്
സംഭവത്തിൽ നാല് വിദ്യാർഥികളെയും മൂന്ന് ഇതര സംസ്ഥാന സംസ്ഥാനക്കാരെയും അറസ്റ്റ് ചെയ്തിരുന്നു. മാർച്ചിലാണ് പോളിടെക്‌നിക് കോളേജിലെ ഹോസ്റ്റലിൽ നിന്ന് രണ്ട് കിലോ കഞ്ചാവും മദ്യവും പോലീസ് നടത്തിയ റെയ്ഡിൽ കണ്ടെത്തിയത്
ഹോളി ആഘോഷത്തിന്റെ ഭാഗമായി ഹോസ്റ്റലിൽ ലഹരിപ്പാർട്ടി നടക്കുന്നുണ്ടെന്നും ഇതിനായി വിദ്യാർഥികളുടെ പക്കൽ നിന്ന് പണം പിരിച്ചെന്നും പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. തുടർന്നാണ് പോലീസ് റെയ്ഡ് നടത്തിയത്.