National

ഉത്തർപ്രദേശിലെ ബാരബങ്കിയിൽ ക്ഷേത്രത്തിൽ വൈദ്യുതി കമ്പി പൊട്ടി വീണു; രണ്ട് പേർ മരിച്ചു

ഉത്തർപ്രദേശിലെ ബാരബങ്കിയിൽ അവ്‌സനേശ്വർ മഹാദേവ ക്ഷേത്രത്തിന് പുറത്ത് ഭക്തർക്ക് മേൽ വൈദ്യുതി കമ്പി പൊട്ടി വീണ് രണ്ട് പേർ മരിച്ചു. തിങ്കളാഴ്ച രാവിലെയാണ് അപകടം. ഒരു തകര ഷെഡിൽ വൈദ്യുതി കമ്പി പൊട്ടിവീണതാണ് അപകടകാരണം. ക്ഷേത്രത്തിൽ നിരവധി ഭക്തരുണ്ടായിരുന്ന സമയത്താണ് അപകടം

രണ്ട് പേർക്ക് ഗുരുതരമായി പരുക്കേൽക്കുകയായിരുന്നു. ഇവരെ ത്രിവേദിഗഞ്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സക്കിടെ മരിച്ചു. ജലാഭിഷേക ചടങ്ങിനായി പുലർച്ചെ മൂന്ന് മണിയോടെ ഭക്തർ തടിച്ചുകൂടിയ സമയത്താണ് അപകടം നടന്നത്

കുരങ്ങുകളാണ് പഴയ വൈദ്യുതി വയർ പൊട്ടിച്ച് താഴേക്കിട്ടതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ യുപി സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു.

Related Articles

Back to top button
error: Content is protected !!