National
കന്യാസ്ത്രീകളുടെ അറസ്റ്റ്: അടിയന്തര പ്രമേയത്തിന് അനുമതിയില്ല, ഇരു സഭകളിലും പ്രതിപക്ഷ ബഹളം

ഛത്തിസ്ഗഢിൽ മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പാർലമെന്റിലെ ഇരുസഭകളിലും പ്രതിഷേധം. മതപരിവർത്തനം ആരോപിച്ച് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത വിഷയത്തിൽ കേരളത്തിലെ എംപിമാർ നൽകിയ അടിയന്തര പ്രമേയ നോട്ടീസുകൾ ഇരു സഭകളും തള്ളി. ബഹളത്തെ തുടർന്ന് ഇരുസഭകളും ഉച്ചയ്ക്ക് ഒരു മണി വരെ നിർത്തിവെച്ചു
ലോക്‌സഭയിൽ അടിയന്തര പ്രമേയത്തിനും രാജ്യസഭയിൽ ചർച്ചക്കുമാണ് കേരളാ എംപിമാർ നോട്ടീസ് നൽകിയത്. കോൺഗ്രസ്, സിപിഎം, മുസ്ലിം ലീഗ്, സിപിഐ എംപിമാർ വിഷയം സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ രണ്ട് സഭകളിലും അധ്യക്ഷൻമാർ ആവശ്യം അംഗീകരിച്ചില്ല
ഇതോടെയാണ് പ്രതിപക്ഷം ബഹളം ആരംഭിച്ചത്. തുടർന്ന് സഭ നിർത്തിവെക്കുകയായിരുന്നു. ഇടത് എംപിമാർ പ്രത്യേകമാണ് പ്രതിഷേധിച്ചത്. വെള്ളിയാഴ്ചയാണ് രണ്ട് മലയാളി കന്യാസ്ത്രീകളെ ഛത്തിസ്ഗഢിലെ ദുർഗിൽ അറസ്റ്റ് ചെയ്തത്.