Kerala
മന്ത്രി ആർ ബിന്ദുവിന്റെ പേഴ്സണൽ സെക്യൂരിറ്റി ഓഫീസർ അന്തരിച്ചു

ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിന്റെ പേഴ്സണൽ സെക്യൂരിറ്റി ഓഫീസർ പിവി സന്ദേശ്(46) അന്തരിച്ചു. പുലർച്ചെ രണ്ട് മണിയോടെയാണ് മരണം.
ഹൃദയാഘാതമെന്നാണ് പ്രാഥമിക നിഗമനം. തൃശ്ശൂർ നെടുപുഴ സ്വദേശിയാണ് സന്ദേശ്. സംസ്കാരം ഇന്ന് വൈകിട്ട് നാല് മണിക്ക് നടക്കും.
മരണത്തിൽ മന്ത്രി ബിന്ദുവും കെ രാധാകൃഷ്ണൻ എംപിയും അനുശോചനം അറിയിച്ചു. ജീന എംവിയാണ് സന്ദേശിന്റെ ഭാര്യ. ഋതുപർണ, ഋതിഞ്ജയ് എന്നിവർ മക്കളാണ്.