Kerala

ഈ വരുമാനത്തെ മാത്രം ആശ്രയിച്ച് മുന്നോട്ട് പോകാൻ കഴിയില്ല; യൂട്യൂബ് ചാനൽ നിർത്തുന്നു: ഫിറോസ് ചുട്ടിപ്പാറ

വ്യത്യസ്തമായ പാചക വീഡിയോകളിലൂടെ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ച യൂട്യൂബറാണ് ഫിറോസ് ചുട്ടിപ്പാറ. അദ്ദേഹത്തിന്റെ വീഡിയോകൾക്ക് ആരാധകർ ഏറെയാണ്. 100 കിലോയുള്ള മീന്‍ അച്ചാര്‍, 35 കിലോ വരുന്ന പാമ്പ് ഗ്രില്‍, വറുത്തരച്ച മയില്‍ കറി, ഒട്ടകപ്പക്ഷി ഗ്രില്‍ എന്നിങ്ങനെ അമ്പരപ്പിക്കുന്ന വീഡിയോകളിലൂടെയാണ് അദ്ദേഹം പ്രശസ്തനായത്. നാട്ടില്‍ മാത്രമല്ല വിദേശ രാജ്യങ്ങളില്‍ പോയും അദ്ദേഹം വീഡിയോ ചെയ്തിട്ടുണ്ട്. എന്നാൽ അദ്ദേഹത്തിന്റെ ആരാധകരെ ഞെട്ടിക്കുന്ന ഒരു തീരുമാനം എടുത്തിരിക്കുകയാണ് അദ്ദേഹം. താൻ ചാനൽ നിർത്തുകയാണെന്നാണ് അദ്ദേഹം പറയുന്നു.

 

’ഞാൻ യൂട്യൂബ് ചാനൽ നിർത്തുന്നു’ എന്ന തലക്കെട്ടോടെ പങ്കുവെച്ച വീഡിയോയിലൂടെയാണ്, ഒമ്പത് മില്യണിലധികം സബ്സ്ക്രൈബർമാരുള്ള ഫിറോസ് തന്റെ പുതിയ തീരുമാനം ആരാധകരെ അറിയിച്ചിരിക്കുന്നത്. യൂട്യൂബ് വരുമാനത്തെ മാത്രം ആശ്രയിച്ച് മുന്നോട്ട് പോകാനാകില്ലെന്നും, ഒരു പുതിയ ബിസിനസ് സംരംഭത്തിലേക്ക് കടക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

യൂട്യൂബ് ലൈവിലൂടെയായിരുന്നു ഫിറോസിന്റെ പ്രഖ്യാപനം. യുഎഇ ആസ്ഥാനമായിട്ടായിരിക്കും തന്റെ പുതിയ ബിസിനസ് എന്നും ഫിറോസ് ചുട്ടിപ്പാറ പ്രഖ്യാപിച്ചു. അതേസമയം യുട്യൂബ് സ്ഥിരമായി നിർത്തില്ലെന്നും റീലുകളും സമയം കിട്ടുന്നതിന് അനുസരിച്ച് വീഡിയോകളും ഇടുമെന്നും ഫിറോസ് ചുട്ടിപ്പാറ പറഞ്ഞു.

ബിസിനസ് രംഗത്ത് കൂടുതൽ ശ്രദ്ധ ആവശ്യമുള്ളതിനാൽ കൂടുതൽ സമയമെടുത്തുള്ള പാചക വിഡിയോകൾക്ക് പകരം റീലുകളിൽ ആയിരിക്കും ഇനി കൂടുതൽ പ്രത്യക്ഷപ്പെടുക. അതേസമയം, കുക്കിംഗ് വിഡിയോകളും പൂർണമായി ഉപേക്ഷിക്കുന്നില്ലെന്നും അദ്ദേഹം അറിയിച്ചു. ചെറിയ വീഡിയോകളുമായി ഇടയ്ക്ക് എത്തുമെന്നും പറയുന്നുണ്ട്.

Related Articles

Back to top button
error: Content is protected !!