National

ധർമസ്ഥല വെളിപ്പെടുത്തൽ: സാക്ഷി ചൂണ്ടിക്കാണിച്ച മൂന്നിടങ്ങളിൽ ഇന്ന് ഒരേ സമയം പരിശോധന

ധർമസ്ഥലയിലെ ശുചീകരണ തൊഴിലാളി നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ രണ്ടാം ദിവസമായ ഇന്നും പരിശോധന തുടരും. പ്രത്യേക അന്വേഷണ സംഘം മൂന്ന് സംഘങ്ങളായി തിരിഞ്ഞാണ് പരിശോധന നടത്തുന്നത്. സാക്ഷി ചൂണ്ടിക്കാണിച്ചു കൊടുത്ത മൂന്ന് ഇടങ്ങളിൽ ഒരേസമയം പരിശോധന നടത്തും

ഉൾക്കാട്ടിലുള്ള മൂന്ന് പോയിന്റുകളിലാണ് ഇന്ന് പരിശോധന നടക്കുക. എന്നാൽ ഇവിടേക്ക് ജെസിബി കൊണ്ടുപോകുക അപ്രായോഗികമാണെന്നാണ് വിലയിരുത്തൽ. ഇന്നലെ പഞ്ചായത്ത് നിയോഗിച്ച തൊഴിലാളികളെ തന്നെയാകും ഇന്നും കുഴിയെടുക്കാൻ കൊണ്ടുപോകുക

പുത്തൂർ റവന്യു അസി. കമ്മീഷണർ സ്റ്റെല്ലാ വർഗീസ് എസ്‌ഐടി ഓഫീസിലെത്തി ഐജി അനുചേതുമായി കൂടിക്കാഴ്ച നടത്തി. സമീപങ്ങളിലെ തഹസിൽദാറുമാരെ അടക്കം എസ്‌ഐടി ഓഫീസിലേക്ക് വിളിച്ചു വരുത്തിയിട്ടുണ്ട്.

Related Articles

Back to top button
error: Content is protected !!