Kerala
പാലക്കാട് സീബ്ര ക്രോസ് മുറിച്ചുകടക്കുകയായിരുന്ന മൂന്ന് വിദ്യാർഥിനികളെ ബൈക്ക് ഇടിച്ച് തെറിപ്പിച്ചു

പാലക്കാട് വാണിയംകുളത്ത് മൂന്ന് വിദ്യാർഥിനികളെ അമിത വേഗതയിലെത്തിയ ബൈക്ക് ഇടിച്ചു തെറിപ്പിച്ചു. സീബ്ര ക്രോസ് മുറിച്ചു കടക്കുകയായിരുന്ന വിദ്യാർഥിനികളാണ് അപകടത്തിൽപ്പെട്ടത്.
വാണിയംകുളം ടിആർകെ ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനികളായ അനയ കൃഷ്ണ, അശ്വനന്ദ, നിവേദിത എന്നിവരെയാണ് ബൈക്ക് ഇടിച്ചത്. ഇടിച്ച ബൈക്ക് ഇതുവരെ കണ്ടെത്തിയിട്ടില്ല
അപകടശേഷം അബോധാവസ്ഥയിലായ വിദ്യാർഥിനികളെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടികളുടെ പരുക്കുകൾ ഗുരുതരമല്ല