Kerala
പത്തനംതിട്ടയിൽ 16കാരി ആറ് മാസം ഗർഭിണി; സഹപാഠിക്കെതിരെ കേസ്

പത്തനംതിട്ടയിൽ 16കാരി ഗർഭിണിയായി. സഹപാഠിയാണ് പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയത്. സംഭവത്തിൽ സഹപാഠിക്കെതിരെ പോലീസ് കേസെടുത്തു. പെൺകുട്ടി ആറ് മാസം ഗർഭിണിയാണ്.
പഠനത്തിൽ ശ്രദ്ധ കാണിക്കാതിരുന്നതോടെ അധ്യാപകരാണ് പെൺകുട്ടിയുടെ മാറ്റം ശ്രദ്ധിച്ചത്. പിന്നാലെ കുട്ടി പതിവായി ക്ലാസിൽ വരാതെയുമായി. തുടർന്ന് അധ്യാപകർ പെൺകുട്ടിയെ ചൈൽഡ് ലൈനിലേക്ക് കൗൺസിലിംഗിന് വിടുകയായിരുന്നു.
കൗൺസിലിംഗിലാണ് പെൺകുട്ടി പീഡന വിവരം പുറത്തുപറഞ്ഞത്. വിദ്യാർഥിനിയുടെ സംരക്ഷണം സിഡബ്ല്യുസി ഏറ്റെടുത്തു. പ്രതിയെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കി.