Kerala
താമരശ്ശേരിയിൽ 12 വയസുകാരിയെ പീഡിപ്പിച്ച് ഗർഭണിയാക്കി; 72കാരൻ അറസ്റ്റിൽ

താമരശ്ശേരിയിൽ 12 വയസുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ 72കാരൻ അറസ്റ്റിൽ. കുട്ടിയുടെ അയൽവാസിയായ വയോധികനെയാണ് അറസ്റ്റ് ചെയ്തത്
വയറുവേദനയെ തുടർന്നാണ് പെൺകുട്ടി ആശുപത്രിയിൽ എത്തിയത്. പരിശോധനയിൽ ഗർഭിണിയാണെന്ന് കണ്ടെത്തി. പിന്നാലെയാണ് പീഡനവിവരം കുട്ടി പറയുന്നത്
പെൺകുട്ടിയുടെ മൊഴി സ്ഥിരീകരിക്കുന്നതിനായി 72കാരനെ ഡിഎൻഎ പരിശോധനക്ക് വിധേയമാക്കിയിരുന്നു. ഡിഎൻഎ ഫലം വന്നതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.