Kerala
കോതമംഗലത്തെ യുവാവിന്റെ മരണം കൊലപാതകം; പെൺസുഹൃത്ത് അറസ്റ്റിൽ

കോതമംഗലത്ത് യുവാവ് വിഷം ഉള്ളിൽ ചെന്ന് മരിച്ച സംഭവം കൊലപാതകമെന്ന് പോലീസ് സ്ഥിരീകരിച്ചു. സംഭവത്തിൽ ചേലാട് സ്വദേശിനി അദീനയെ പോലീസ് അറസ്റ്റ് ചെയ്തു. മാതിരപ്പള്ളി സ്വദേശി അൻസിലാണ് മരിച്ചത്.
മറ്റൊരാളുമായി അടുപ്പത്തിലായിരുന്ന അദീന അൻസിലിനെ ഒഴിവാക്കാനാണ് വിഷം നൽകി കൊലപ്പെടുത്തിയത്. അൻസിലുമായി യുവതിക്ക് സാമ്പത്തിക തർക്കങ്ങളുമുണ്ടായിരുന്നു. കീടനാശിനിയാണ് അൻസിലിന് നൽകിയത്.
അൻസിലിനെ വീട്ടിലേക്ക് വിളിച്ചു വരുത്തി ഭക്ഷണത്തിൽ വിഷം കലർത്തി നൽകുകയായിരുന്നു. വിഷം നൽകി അൻസിലിനെ ഇവിടെ കിടത്തിയിട്ടുണ്ട്, എടുത്തു കൊണ്ട് പോ എന്ന് യുവതി അൻസിലിന്റെ സുഹൃത്തിനെ വിളിച്ച് പറഞ്ഞിരുന്നു.