ഭൂട്ടാനിൽ ചൈനീസ് അതിർത്തിയോട് ചേർന്ന് റോഡ് നിർമിച്ച് ഇന്ത്യ; സൈനിക നീക്കം എളുപ്പത്തിലാകും

ഇന്ത്യ-ചൈന അതിർത്തി തർക്കം തുടരുന്നതിനിടെ ഗതാഗതവും സൈനിക നീക്കവും മെച്ചപ്പെടുത്താൻ നിർണായക നീക്കവുമായി ഇന്ത്യ. 2017ൽ സംഘർഷമുണ്ടായ ദോക് ലാമിന് സമീപം ഭൂട്ടാനിൽ ഇന്ത്യ നിർമിക്കുന്ന റോഡിന്റെ പ്രവൃത്തി പൂർത്തിയായി. ഇതോടെ ദോക് ലാം പ്രവിശ്യയിലേക്ക് ഇന്ത്യക്ക് വേഗത്തിൽ എത്താനാകും. സൈനിക നീക്കവും സാധാന സാമഗ്രികളുടെ നീക്കവും എളുപ്പത്തിൽ സാധ്യമാകും
ദോക് ലാമിൽ നിന്ന് ഏകദേശം 21 കിലോമീറ്റർ അകലെയുള്ള ഭൂട്ടാനിലെ ഹാ താഴ് വരയുമായി ബന്ധിപ്പിക്കുന്നതാണ് പുതിയ റോഡ്. ബോർഡർ റോഡ്‌സ് ഓർഗനൈസേഷൻ 254 കോടി രൂപ ചെലവിട്ടാണ് റോഡ് നിർമിക്കുന്നത്. ഭൂട്ടാൻ പ്രധാനമന്ത്രി തോബ്‌ഗേ ഷെറിംഗ് റോഡ് കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്തു
ടിബറ്റ് സ്വയംഭരണ മേഖലയിലെ ചുംബി താഴ് വരയിലേക്ക് നീളുന്നതാണ് റോഡ്. ചുംബിയിൽ ചൈന സൈനികരെ വിന്യസിച്ചിട്ടുണ്ട്. ഭൂട്ടാൻ സൈന്യത്തെ വേഗത്തിൽ ചുംബിയിലേക്ക് എത്തിക്കാൻ ഇന്ത്യ നിർമിച്ച റോഡ് സഹായിക്കും. ഭൂട്ടാൻ റോഡ് ഉപയോഗിക്കുമെങ്കിലും ഭാവിയിൽ ആവശ്യമുണ്ടെങ്കിൽ ഇന്ത്യക്കും ഇത് പ്രയോജനമാകും.