National
അറസ്റ്റ് ചെയ്യും, ജയിലിൽ കിടക്കേണ്ടി വരും; ധർമസ്ഥല സാക്ഷിയെ എസ്‌ഐടി ഉദ്യോഗസ്ഥൻ ഭീഷണിപ്പെടുത്തിയെന്ന് പരാതി

ധർമസ്ഥല വെളിപ്പെടുത്തലിൽ അന്വേഷണം തുടരുന്നതിനിടെ എസ്‌ഐടി ഉദ്യോഗസ്ഥനെതിരെ പരാതി നൽകി സാക്ഷിയുടെ അഭിഭാഷകൻ. അറസ്റ്റ് ചെയ്യുമെന്നും ജയിലിൽ കിടക്കേണ്ടി വരുമെന്നും സാക്ഷിയെ ഭീഷണിപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. സിർസി സ്റ്റേഷൻ ഇൻസ്‌പെക്ടറും എസ്‌ഐടി അംഗവുമായ മഞ്ജുനാഥ ഗൗഡക്കെിരെയാണ് പരാതി
പരാതി ആഭ്യന്തര വകുപ്പിന് മെയിൽ ചെയ്തിട്ടുണ്ട്. പരാതി വ്യാജമാണെന്ന തരത്തിൽ സാക്ഷിയെ കൊണ്ട് പറയിപ്പിച്ച്, അത് റെക്കോർഡ് ചെയ്‌തെന്നും അഭിഭാഷകൻ നൽകിയ പരാതിയിൽ പരയുന്നു. പരിശോധനക്കിടെയാണ് ഉദ്യോഗസ്ഥൻ സാക്ഷിയെ ഭീഷണിപ്പെടുത്തിയത്
മറ്റ് ഉദ്യോഗസ്ഥർ സമീപത്ത് ഇല്ലാതിരുന്ന സമയത്തായിരുന്നു ഭീഷണി. ജീവിതം കാലം മുഴുവൻ ജയിലിൽ കിടക്കേണ്ടി വരുമെന്ന് ഭീഷണിപ്പെടുത്തി. മഞ്ജുനാഥ ഗൗഡയെ എസ് ഐ ടി സംഘത്തിൽ നിന്ന് മാറ്റണമെന്നും സാക്ഷിയുടെ അഭിഭാഷകർ ആവശ്യപ്പെട്ടു